റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുളള പ്രോസിക്യൂഷന്‍റെ അപേക്ഷ കോടതി തളളി

October 24, 2020 - 8:04 am

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുന്നതിനായി വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ കോടതി തളളി. വിചാരണ കോടതിയായ എര്‍ണാകുളത്തെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.

വെള്ളിയാഴ്ച (23.10.2020) രാവിലെ അപേക്ഷ പരിഗണിച്ചപ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എസ് സുരേശന്‍ ഹാജരില്ലായിരുന്നു. പ്രോസിക്യൂഷന്‍ പാനലിലെ അഭിഭാഷകനും വാദിക്കാന്‍ വിമുഖത കാട്ടിയതിനെ തുടര്‍ന്നാണ് അപേക്ഷ തളളിയത്.കേസ് നവംബര്‍ 3 ലേക്ക് മാറ്റി. കേസിന്‍റെ വിചാരണ തടസപ്പെടാതിരിക്കാന്‍ നടപടി വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.വിചാരണ എത്രയുംവേഗം പൂര്‍ത്തിയാക്കാനുളള സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും കോടതി ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ കോടതി പക്ഷാപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിമാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. മുഖ്യ സാക്ഷിയെ വിസ്തരിച്ചശേഷം ലഭിച്ച അജ്ഞാത കത്തിന്‍റെ അടിസ്ഥാനത്തില്‍ കോടതി നടത്തിയ പല പരാമര്‍ശങ്ങളും അനുചിതമായിരുന്നെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

ഇത്തരമൊരു സാഹചര്യത്തില്‍ നടിക്ക് നീതി ലഭിക്കില്ലെന്ന ആശങ്കയും പ്രോസിക്യൂഷന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ നല്‍കിയ പേക്ഷ കോടതിപരിഗണിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ ഹാജരാകേണ്ട ആറുസാക്ഷികളില്‍ നാലുപേര്‍ അവധിയപേക്ഷ നല്‍കിയിരുന്നു. ബാക്കി രണ്ട് പേര്‍ ഇനി സമന്‍സ് ലഭിച്ചിട്ട ഹാജരായാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *