ഐ​​ആ​​ർ​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ മ​​ക​​ളും ഐ​​ഐ​​ടി ഗ്രാ​​ജ്വേ​​റ്റു​​മാ​​യ ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു കൊ​​ല​​പ്പെ​​ടു​​ത്തി

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ൽ ഐ​​ആ​​ർ​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ മ​​ക​​ളും ഐ​​ഐ​​ടി ഗ്രാ​​ജ്വേ​​റ്റു​​മാ​​യ ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യെ വീ​​ട്ടി​​ലെ മു​​ൻ ജോ​​ലി​​ക്കാ​​ര​​ൻ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു കൊ​​ല​​പ്പെ​​ടു​​ത്തി. കൈ​​ലാ​​ഷ് ഹി​​ൽ​​സ് മേ​​ഖ​​ല​​യി​​ൽ ഏപ്രിൽ 22 രാ​​വി​​ലെ​​യാ​​ണ് സം​​ഭ​​വം.

രാ​​ഹു​​ൽ മീ​​ണ (19) ആ​​ണ് യു​​വ​​തി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​ശേ​​ഷം കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്

രാ​​ജ​​സ്ഥാ​​ൻ സ്വ​​ദേ​​ശി​​യാ​​യ രാ​​ഹു​​ൽ മീ​​ണ (19) ആ​​ണ് യു​​വ​​തി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​ശേ​​ഷം കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. എ​​ട്ടു മാ​​സം മു​​ന്പ് രാ​​ഹു​​ൽ കൊ​​ല്ല​​പ്പെ​​ട്ട യു​​വ​​തി​​യു‌​​ടെ വീ​​ട്ടി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്നു. ഒ​​രു മാ​​സം മു​​ന്പ് ഇ​​യാ​​ളെ പു​​റ​​ത്താ​​ക്കി. രാ​​ജ​​സ്ഥാ​​നി​​ലെ ആ​​ൽ​​വാ​​റി​​ൽ മ​​റ്റൊ​​രു സ്ത്രീ​​യെ ലൈം​​ഗി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ച് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​ക​​മാ​​ണ് രാ​​ഹു​​ൽ ഡ​​ൽ​​ഹി​​യി​​ലും നി​​ഷ്ഠു​​ര കൃ​​ത്യം ന​​ട​​ത്തി​​യ​​ത്.

മൊ​​ബൈ​​ൽ ഫോ​​ൺ ചാ​​ർ​​ജ​​ർ കേ​​ബി​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ക​​ഴു​​ത്തു​​മു​​റു​​ക്കി കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു

യു​​പി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​യ്ക്കു ത​​യാ​​റെ​​ടു​​ക്കു​​ന്ന യു​​വ​​തി വീ​​ട്ടി​​ൽ ഒ​​റ്റ​​യ്ക്കാ​​യി​​രു​​ന്ന സ​​മ​​യ​​ത്താ​​ണ് രാ​​ഹു​​ൽ വീ​​ട്ടി​​ലേ​​ക്ക് അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റി​​യ​​ത്.
യു​​വ​​തി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​ശേ​​ഷം മൊ​​ബൈ​​ൽ ഫോ​​ൺ ചാ​​ർ​​ജ​​ർ കേ​​ബി​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ക​​ഴു​​ത്തു​​മു​​റു​​ക്കി കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →