റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയില്‍ വികസിപ്പിച്ച കോവിഡ് ചികിത്സക്കുളള ജിപിപി-ബാലഡോള്‍ ശനിയാഴ്ച (24.10.2020) രോഗിയില്‍ പരീക്ഷിക്കും

October 24, 2020 - 8:17 am

കൊച്ചി: കൊച്ചിയിലെ പിഎന്‍ബി വെസ്പ്പര്‍ ലൈഫ് സയന്‍സ് ലിമിറ്റഡ് വികസിപ്പിച്ച ജിപിപി-ബാലഡോള്‍ എന്ന മരുന്ന് ശനിയാഴ്ച (24.10.2020) ആദ്യമായി ഒരു കോവിഡ് രോഗിയില്‍ പരീക്ഷിക്കും. മരുന്നിന്‍റെ രണ്ടാംഘട്ട രീക്ഷണമാണ് ആരംഭിക്കുന്നത്.

പൂനെയിലെ ബിജെ മെഡിക്കല്‍ കോളേജില്‍ ന്യൂമോണിയയും ശ്വസന സംബന്ധമായ അസുഖങ്ങളും ഉളള രോഗിക്കാണ് പരീക്ഷണത്തിനായി മരുന്നുനല്‍കുന്നത്. ഇവിടത്തെ കോവിഡ് വിഭാഗം മേധാവി ഡോ. പ്രദന്യബലറാവുവിന്‍റെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്.

അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുളള ഡോക്ടര്‍മാരും ദൈനംദിന പുരോഗതി നിരീക്ഷിക്കും. 60 ദിവസത്തിനുളളില്‍ പഠനം പൂര്‍ത്തിയാക്കും. 30 ദിവസത്തിനുളളില്‍ മരുന്നിന്‍റെ ഇടക്കാല ഫലപ്രാപ്തി പുറത്തുവിടുകയും ചെയ്യും. രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് കഴിഞ്ഞ മാസം ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. ആദ്യഘട്ട പരീക്ഷണങ്ങളില്‍ മരുന്ന് വളരെ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.

74 പേരിലാണ് ആദ്യഘട്ട പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. തുടര്‍ പരീക്ഷണം വിജയിച്ചാല്‍ കോവിഡ് ചികിത്സക്ക് ലോകത്തെ ആദ്യത്തെ ഔഷധം ജിപിപി – ബാലഡോള്‍ (പിഎന്‍ബി001) ആയിരിക്കുമെന്ന് പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സ് ലിമിറ്റഡ് സിഇഒ പിഎന്‍ ബലറാം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *