റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തി: സായുധ ഗ്രൂപ്പായ വോള്‍വറിന്‍ വാച്ച്മാന്‍ അംഗങ്ങളടക്കം 13 പേര്‍ അറസ്റ്റില്‍

October 10, 2020 - 11:02 am

മിഷിഗണ്‍: മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയതിന് സായുധ ഗ്രൂപ്പായ വോള്‍വറിന്‍ വാച്ച്മാനിലെ ആറ് പേര്‍ അടക്കം 13 പേരെ ഫെഡറല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഡെമോക്രാറ്റ് നേതാവും ഗവര്‍ണറുമായ ഗ്രെച്ചന്‍ വിറ്റ്മറെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയത്. ട്രംപ് ഭരണകൂടം ആഭ്യന്തര വംശീയ സായുധ സംഘങ്ങള്‍ക്ക് വളരാന്‍ വഴിയൊരുക്കുകയാണെന്ന് വിറ്റ്മര്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ കെട്ടിടങ്ങളെയും പൊതുജനങ്ങളെയും ആക്രമിക്കാനുള്ള വിപുലമായ ഗൂഢാലോചനയാണ് അന്വേഷണോദ്യോഗസ്ഥര്‍ തകര്‍ത്തതെന്ന് മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ ദാന നെസ്സല്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോകുന്നതിനു പുറമെ മിഷിഗണ്‍ കാപ്പിറ്റോള്‍ ബിള്‍ഡിങ് ആക്രമിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ ആരോപിച്ചു. ആദം ഫോക്സ്, ബാരി ക്രോഫ്റ്റ്, ടൈ ഗാര്‍ബിന്‍, കാലെബ് ഫ്രാങ്ക്സ്, ഡാനിയല്‍ ഹാരിസ്, ബ്രാന്‍ഡന്‍ കാസെര്‍ട്ട തുടങ്ങി വാച്ച്മാന്‍ അംഗങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ അവസാന ഏഴു മാസങ്ങള്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് പാഴാക്കിക്കളഞ്ഞതായി വിറ്റ്മര്‍ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *