റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രിപുത്രനോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ മോർഫ് ചെയ്തതല്ലെന്ന് സ്വപ്ന സുരേഷ്

കൊച്ചി : മന്ത്രിപുത്രനോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ മോർഫ് ചെയ്തു കൃത്രിമമായി സൃഷ്ടിച്ചതല്ലെന്ന് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി സ്വപ്നയെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ

ദുബായിലെ ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കി. തന്നോടൊപ്പം സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ പി.എസ്.സരിത്തും സന്ദീപ് നായരും ഉണ്ടായിരുന്നു. സരിത്തിനും സന്ദീപ് നായര്‍ക്കുമൊപ്പം ഹോട്ടലിലെത്തിയ പ്പോഴാണ് മന്ത്രിപുത്രനടക്കമുള്ളവര്‍ അവിടെയുണ്ടെന്നറിഞ്ഞത്. തുടർന്ന് അവർ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതാണ് എന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയത് .

ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *