റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളെന്ന നിലയില്‍ ഇന്ത്യ ലോകത്തെ സഹായിക്കും. നരേന്ദ്ര മോദി

September 27, 2020 - 8:38 am

ന്യൂ ഡല്‍ഹി: കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി.ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കികയായിരുന്നു മോദി. ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോകജനതയുടെ നന്‍മക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളെന്ന നിലയില്‍ ലോകത്തിന് ഇന്ന് ഒരുറപ്പുകൂടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉദ്പ്പാദനവും വിതരണ ശേഷിയും ലോകജനതക്കായി ഉപകാരപ്പെടുത്തും. മോദി പറഞ്ഞു. രാജ്യത്ത് മൂന്നാംഘട്ട ട്രയല്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതല്‍ പരീക്ഷണങ്ങള്‍ സഹായിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റുരാജ്യങ്ങളെ സഹായിക്കും . കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ അയച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു

കോവിഡ് വ്യാപനത്തേതുടര്‍ന്ന് വെര്‍ച്ച്വല്‍ സമ്മേളനമാണ് ഐക്യരാഷ്ട്രസഭ നടത്തിയത്. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം മൂന്ന്ഘട്ടങ്ങളിലായി നടന്നുവരികയാണെന്നും, ശാസ്ത്രജ്ഞര്‍ അനുമതി നല്‍കിയാല്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *