റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

September 27, 2020 - 8:44 am

കണ്ണൂര്‍ : കെ.സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

കണ്ണൂരില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത്ല്‍ 381 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 147 പേര്‍ ഇന്ന് രോഗമുക്തരായി. മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക്ക്, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *