തിരുവനന്തപുരം: വിമതപ്രവർത്തനത്തിന് ഒരിക്കലും ചെന്നിത്തല നേതൃത്വം നൽകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.. മന്ത്രിസഭയിൽ കരുത്തായി രമേശ് ചെന്നിത്തല ഉണ്ടാകുമെന്നും മുരളീധരൻ പ്രതികരിച്ചു.
ചെന്നിത്തല ഗുരുവായൂരിലേക്ക് പോയതായാണ് വിവരം.
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ ചെന്നിത്തല കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം നടക്കുന്ന നിയസഭാകക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ല. അദ്ദേഹം ഗുരുവായൂരിലേക്ക് പോയതായാണ് വിവരം. തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും കടുത്ത അവഗണന നേരിട്ടെന്നും ചെന്നിത്തല അറിയിച്ചു. മന്ത്രിസഭയിലും താൻ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.