തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുളള നീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. ചെന്നിത്തലയുമായി സംസാരിക്കുമെന്നും ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു.
വേണു സന്തുഷ്ടനാണെന്നും ഇനിയും സമയമുണ്ടെന്നും ദീപാ ദാസ് മുൻഷി ..
മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കും. കെ.സി. വേണുഗോപാലിന് ഇനിയും സമയമുണ്ട്. വേണു സന്തുഷ്ടനാണെന്നും നിരാശയില്ലെന്നും മുകളിലേക്ക് പോകാൻ ഇനിയും സമയമുണ്ടെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. സർക്കാർ രൂപീകരണത്തിനായി ഉടൻ ഗവർണറെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റ് പദവികൾ അദ്ദേഹത്തിന് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ
അതേസമയം മന്ത്രിസഭയിലേക്കില്ലെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചിരിക്കുന്നത്. ഒരുപക്ഷേ ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റ് പദവികളോ അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട വകുപ്പുകളോ അദ്ദേഹത്തിന് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.