കൊച്ചി| മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തലയുടെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധമാണെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ മാത്രമാണുള്ളത്. പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളില്‍ കെട്ടടങ്ങുമെന്നും അദ്ദേഹം പറഞ്ഞു..
എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചുതന്നെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായത്
ഒരാളുടെ എതിര്‍പ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചുതന്നെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായത്. ഘടകകക്ഷികളുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും യുഡിഎഫില്‍ എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു..