തിരുവനന്തപുരം: കെ.സി. വേണുഗോപാൽ എംപിയെ എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഇക്കാര്യത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എഐസിസി പ്രസിഡന്‍റ് മല്ലികാർജുന ഖാർഗെ ആരോഗ്യ പ്രശ്നങ്ങളാൽ സ്ഥാനമൊഴിയുന്ന ഘട്ടത്തിലാണിത്.
രാഹുൽഗാന്ധി ഉൾപ്പെടെ ഉറപ്പുനൽകിയിട്ടുളളതായി സൂചന
മെയ് 14 വ്യാഴാഴ്ച രാവിലെ രാഹുൽ ഗാന്ധിയും വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ഏതാണ്ട് ഈ വിഷയത്തിൽ തീരുമാനമായിട്ടുണ്ട്. കേരള മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച വിഷയത്തിൽ ഹൈക്കമാൻഡിന്റെ അനുനയത്തിന് ഒരു ഘട്ടത്തിൽ പോലും വഴങ്ങാതിരുന്ന എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാൽ ഒടുവിൽ തന്‍റെ അവകാശവാദങ്ങളിൽ നിന്നും മാറി നിന്നത് രാഹുൽഗാന്ധി ഉൾപ്പെടെ നൽകിയ ഉറപ്പിന്മേൽ ആണെന്നാണ് വിവരം.