തിരുവനന്തപുരം: 2026 മാർച്ചിലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് (മെയ് 15) ഉച്ചകഴിഞ്ഞ് മൂന്നിന് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പ്രഖ്യാപിക്കും.ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതൽ കേരള സ്റ്റേറ്റ് ഐടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, ‘നമ്മുടെ കേരളം’, ‘സഫലം കൈറ്റ്’ മൊബൈൽ ആപ്പുകളിലും താഴെപ്പറയുന്ന വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും:
res ults.kerala.gov.in, examre sults.kerala.gov.in, www.prd.k erala.gov.in, result.kerala.gov.in, www.results.kite.kerala.gov.in, https://kbpe.kerala.gov.in/, htt ps://results.digilocker.gov.in/, https://sslcexam.kerala.gov.in/, https://thslcexam.kerala.gov.in/thslc/, https://sslchiexam.ker ala.gov.in/, https://thslchiexa m.kerala.gov.in/, https://ahs lcexam.kerala.gov.in/.
.