റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു

September 27, 2020 - 8:30 am

ചത്തീസ്ഗഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്‍ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു. കാര്‍ഷിക ബില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ മുന്നണി വിട്ടത്. പാര്‍ട്ടി പ്രസിഡന്‍റ് സുഖ്ബീര്‍ സിംഗ് ബാദലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇനി എന്‍ഡിഎ സഖ്യവുമായി ബന്ധമില്ലെന്നും സുഖ്ബീര്‍ സിംഗ് അറിയിച്ചു.

കാര്‍ഷിക വിളകളുടെ ഉത്പ്പാദനം ഉറപ്പുവരുത്തുന്നതിനായി കര്‍ഷകര്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് മുന്നണിവിടാന്‍ ശിരോമണി അകാലിദള്‍ തീരുമാനിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം സിക്ക് ,പഞ്ചാബി ജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

അടല്‍വിഹാരി ബാജ്‌പേയിയും മുതിര്‍ന്ന അകാലിദള്‍ നേതാവ് പ്രകാശസിംഗ് ബാദലും വിഭാവനം ചെയ്ത എന്‍ഡിഎ അല്ല ഇപ്പോഴുളളതെന്ന് മുന്‍ കേന്ദ്രമന്ത്രിയും അകാലിദള്‍ ലോക്‌സഭാ എംപിയുമായ ഹര്‍സിമിത്ര് കൗര്‍ ബാദല്‍ പറഞ്ഞു. മൂന്നുകോടി പഞ്ചാബികളുടെ വേദനയും ദുഃഖവും മോദി സര്‍ക്കാര്‍ കാണുന്നില്ലെന്ന് ഹര്‍സിമിത്ര് കൗര്‍ ബാദല്‍ കുറ്റപ്പെടുത്തി. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച കഴിഞ്ഞയാഴ്ച ഹര്‍സിമിത്ര് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *