റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളെ വിളിച്ചിറക്കി കൊണ്ടുപോയതായി പോലീസുകാരനെതിരെ അമ്മയുടെ പരാതി

September 23, 2020 - 9:24 am

കോഴിക്കോട്‌: തന്‍റെ മകളെ വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോകുകയും ഫ്‌ളാറ്റെടുത്ത്‌ താമസിപ്പിക്കുകയും ചെയ്‌തിരിക്കുന്നതായി അമ്മയുടെ പരാതി. ഉമേഷ് ‌ വളളിക്കുന്ന്‌ എന്ന പോലീസുകാരനെതിരെയാണ്‌ അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പോലീസുകാരനെ സസ്പ്പെന്‍റ് ചെയ്‌തു.

ഉന്നത പോലീസുദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമത്തില്‍ പോസ്‌റ്റ്‌ ഇട്ടതിന്‌ ഉമേഷ്‌ 2019 ജനുവരിയില്‍ സസ്‌പ്പെന്‍റ് ചെയ്യപ്പെട്ടിരുന്നു. അലനും താഹക്കും എന്‍ഐഎ കോടതി ജാമ്യംഅനുവദിച്ചുകൊണ്ട് ‌ നടത്തിയ വിധിയിലെ കോടതിയുടെ പരാമര്‍ശങ്ങള്‍ എല്ലാ പോലീസുകാരും വായിച്ചുനോക്കേണ്ടതാണന്ന്‌ ഉമേഷ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചിരുന്നു. കാടുപൂക്കുന്ന നേരം എന്ന സിനിമയിലെ ഡയലോഗ്‌ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതിനെതിരെ രണ്ട്‌ ഇന്‍ക്രിമെന്‍റ് ‌ തടഞ്ഞതായും ഉമേഷ്‌ പോസ്‌റ്റില്‍ പറഞ്ഞിരുന്നു.

അതേസമയം പോലീസുകാരനോടുളള വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ കമ്മീഷണര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സസ്‌പെന്‍ഷന്‍ ഓഡറില്‍ തന്‍റെ പേര്‌ പരാമര്‍ശിച്ചതായി യുവതി ഉത്തരമേഖലാ ഐജിക്ക പരാതി നല്‍കി. തന്‍റെ മൊഴിയെടുക്കാന്‍ താമസസ്ഥലത്തെത്തിയ പോലീസുകാര്‍ തന്‍റെ വ്യക്തിത്വ ത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ പരിഹസിച്ച തായി കാണിച്ച്‌ മറ്റൊരു പരാതിയും യുവതി്‌ ഐജിക്ക് നല്‍കിയിട്ടുണ്ട്.

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസുകാരനെതിരെ നടപടി. നിയമപരമായി വിാഹമോചനം നേടിയിട്ടില്ലാത്ത പോലീസുകാരന്‍ ഫ്‌ളാറ്റ്‌ വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിച്ചിരിക്കുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെടുകയും , അച്ചടക്കസേനയിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ സേനക്ക്‌ കളങ്കമുണ്ടാക്കിയതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

പോലീസ്‌ സേനാംഗങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രവര്‍ത്തനാങ്ങളാണിതെന്നും ഇയാള്‍ തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തിയതായും കമ്മീഷണര്‍ എവി ജോര്‍ജ്‌ നല്‍കിയ മെമ്മോയില്‍ പറയുന്നു.എന്നാല്‍ മുന്‍ കാല വൈരാഗ്യം തീര്‍ക്കാന്‍ കമ്മീഷണര്‍ സദാചാര പോലീസിംഗ്‌ നടത്തിയതായി വിവാദം ഉയര്‍ന്നിരുന്നു.ഇതിനിടെയാണ്‌ ഇയാള്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍ നല്‍കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *