റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇന്ന്

March 17, 2026 - 4:51 am

കണ്ണൂര്‍ | ധര്‍മ്മടത്തുനിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (17.03.2026) കണ്ണൂരില്‍ എത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പിണറായി വരെ മുഖ്യമന്ത്രിയുടെ റോഡ് ഷോ നടക്കും. പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോയില്‍ അണിനിരക്കും.

ചെമ്പിലോട്, കടമ്പൂര്‍, പെരളശ്ശേരി, ധര്‍മ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മ്മടം നിയമസഭാ മണ്ഡലം. 2008ലാണ് ധര്‍മ്മടം മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2021ല്‍ 95,522 വോട്ടുകളാണ് പിണറായി വിജയന്‍ നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *