റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ രഞ്ജി താരം ശേഖര്‍ ഗവാലി 250 അടി താഴ്ചയിലേക്ക് വീണു മരിച്ചു. നാസിക്കിലെ ഇഗത്പുരി ഹില്‍ സ്റ്റേഷനിലെ പശ്ചിമഘട്ട മലനിരകളില്‍ ട്രെക്കിങ്ങിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട അദ്ദേഹം താഴ്ചയിലേക്ക് വീഴുകയായിരുന്നു. 45 വയസായിരുന്നു.

മൃതദേഹം കണ്ടെടുത്തെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയി ശേഖര്‍ ഗവാലി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അണ്ടര്‍ 23 ടീമിന്റെ ഫിറ്റ്‌നസ് ട്രെയിനറായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *