ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍

June 10, 2022

കറാച്ചി: പാകിസ്താനിലെ പ്രമുഖ ടെലിവിഷന്‍ അവതാരകനും ദേശീയ അസംബ്ലി മുന്‍ അംഗവുമായ ആമിര്‍ ലിയാക്കത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. രാത്രിയില്‍ വീട്ടില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന …

പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

March 21, 2022

ഇടുക്കി: കോട്ടയം പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിനീഷ്, മകള്‍ പാര്‍വതി (16) എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും ഞായറാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കല്ലാര്‍കുട്ടി ഡാമിന്റെ സമീപം …

അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചു

February 9, 2022

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ കമെങ് സെക്ടറിലെ ഉയർന്ന പ്രദേശത്തുണ്ടായ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചു.ഹിമപാതമുണ്ടായ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഞായറാഴ്ച പെട്രേളിങ്ങിനിടെയാണ് അപകടമുണ്ടായത്.സൈനികരായ അൻകേഷ്, അക്ഷയ് പത്താനിയ, രാകേഷ് സിങ്, ജുഗൽ കിഷോർ, വിശാൽ ശർമ,ജനറൽ …

യെദിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍

January 29, 2022

ബംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ മൂത്തമകള്‍ പദ്‌മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്‌(30) ആണ്‌ മരിച്ചത്‌. ബാംഗളൂരു വസന്ത നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടത്‌. .2022 ജനുവരി …

കുപ്രസിദ്ധ കുറ്റവാളി സലീം ഗാസി അന്തരിച്ചു

January 17, 2022

മുംബൈ : കുപ്രസിദ്ധ കുറ്റവാളി സലീം ഗാസി അന്തരിച്ചതായി മുംബൈ പോലീസ്‌ . 2022 ജനുവരി 15 ശനിയാഴ്‌ച കറാച്ചിയില്‍ വെച്ചായിരുന്നു മരണം. 1993ലെ മുംബൈ സ്‌പോടനകേസിലെ മുഖ്യപ്രതിയാണിയാള്‍. ഈ ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരിക്കുപറ്റുകയും ചെയ്‌തിരുന്നു. …

ഉത്തരാഖണ്ഡില്‍ കാണാതായ 11 പര്‍വതാരോഹകര്‍ മരിച്ചു: 5 പേര്‍ക്കായി വ്യോമസേന തിരച്ചില്‍ തുടരുന്നു

October 23, 2021

ഷിംല: ഉത്തരാഖണ്ഡില്‍ കാണാതായ 11 പര്‍വതാരോഹകര്‍ മരിച്ചു.ഒക്ടോബര്‍ 18നാണ് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലംഖാഗ ചുരത്തില്‍ പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവിടെ നിന്നും 11 …

യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

October 20, 2021

പത്തനംതിട്ട: അടൂരില്‍ സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 …

വീട്ടില്‍ അതിക്രമിച്ചുകയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച 20കാരി മരിച്ചു; കുത്തിയത് 17 തവണ

August 31, 2021

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൂര്യഗായത്രി. 30/08/21 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന …

റിസോര്‍ട്ട് ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി

August 20, 2021

ഇടുക്കി: ഇടുക്കി അടിമാലിക്ക് അടുത്ത് മാങ്കുളത്ത് സ്വകാര്യ റിസോർട്ടിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ബസ്റ്റിൻ ജെയ്സൺ ലൂയിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു

August 1, 2021

റിയാദ്‌ : കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട്‌ കല്ലാര്‍ പട്ടംകോളനി സ്വദേശി പനവിളയില്‍ കോമളന്‍ കുട്ടപ്പനാണ്‌ (58) മരിച്ചത്‌. മൂന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്നു. ദമാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രണ്ടാഴ്‌ചയായി ന്യൂമോണിയാ ബാധിച്ച്‌ …