റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാഴ്സയും മെസ്സിയും തമ്മിലുള്ള ചർച്ച പരാജയം,തുടർ ചർചകൾ നടന്നേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

September 3, 2020 - 8:40 am

ബാഴ്സലോണ: മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സിയുമായുള്ള ബാഴ്സലോണയുടെ ചര്‍ച്ച പരാജയപ്പെട്ടു. ലയണല്‍ മെസ്സിയെ ക്ലബ്ബ് വിടാന്‍ അനുവദിക്കണം എന്ന ആവശ്യവുമായാണ് ജോര്‍ഗെ മെസ്സി റോസാരിയോയില്‍ നിന്നും ക്യാമ്ബ് നൗവിലേക്ക് എത്തിയത്. ബാഴ്സയുടെ പ്രസിഡന്റ് ജോസെപ് മരിയ ബര്‍തമെയുവുമായായിരുന്നു ചര്‍ച്ച . തന്റെ മകനായ മെസ്സിക്ക് ക്ലബ്ബില്‍ കളിക്കാന്‍ താല്പര്യമില്ലെന്ന് ജോര്‍ഗെ മെസ്സി അറിയിച്ചെങ്കിലും രണ്ട് വര്‍ഷത്തെക്ക് കൂടി കരാര്‍ നീട്ടണമെന്ന ആവശ്യമാണ് ബാഴ്സലോണ ഉന്നയിച്ചത്.

700‌ മില്ല്യൺ യൂറോയുടെ റിലീസ് ക്ലോസ് നല്‍കാതെ മെസ്സിയെ വിട്ട് തരില്ല എന്ന നിലപാടില്‍ തന്നെയാണ് ഇപ്പൊഴും ബാഴ്സലോണ. ബാഴ്സലോണയില്‍ തുടരാന്‍ മെസ്സിക്കുള്ള ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ ജോര്‍ഗെ മെസ്സി ഇതുവരെയായി മറ്റു ക്ലബ്ബുകളുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല എന്നും പറഞ്ഞിരുന്നു.എന്നാൽ വീണ്ടും ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതകൾ ഉരുതിരിയുന്നുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *