ചണ്ഡിഗഢ്: പഞ്ചാബില്‍ നായയോട് യുവാവ് കാണിച്ച അതിക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ച് എം പി മനേക ഗാന്ധി. സ്വന്തം കാറിന്റെ മുന്നില്‍ നായ കുട്ടിയെ കൊണ്ട് കിടത്തിയ ശേഷം അതിന്റെ ശരീരത്തിന് മുകളിലൂടെ കാര്‍ ഓടിച്ച കയറ്റുകയാണ് യുവാവ് ചെയ്തത്. കാറ് കടന്ന് പോയ ശേഷം നായ കരഞ്ഞ് കൊണ്ട് എഴുന്നേല്ക്കുന്നതും വീഡിയോയില്‍ കാണാം. അരമണിക്കൂറിന് ശേഷം നായ ചത്തു പോയി. സംഭവത്തില്‍ യുവാവിനെതിരേ കേസെടുത്തിട്ടുണ്ട്. മറ്റൊരാള്‍ തന്റെ നായകളെ നദിയില്‍ എറിയുന്നതും അതില്‍ ഒരെണ്ണം മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട വീഡിയോയും ഇതിനൊപ്പം എം പി പങ്ക് വച്ചിട്ടുണ്ട്.



