റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗായിക ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

April 12, 2026 - 6:59 am

മുംബൈ | ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 92 വയസ്സുകാരിയായ ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ബ്രീച്ച് കാൻഡി ആശുപത്രിയിലെ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ഡോക്ടർ പ്രതിത് സംദാനിയുടെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്.

സംഗീത പ്രേമികളുടെ പ്രിയങ്കരി

സെപ്റ്റംബർ എട്ടിന് അവർക്ക് 93 വയസ്സ് തികയാനിരിക്കെയാണ് ആരോഗ്യനില മോശമായത്. പിയാ തൂ അബ് തോ ആജാ, ജായിയേ ആപ് കഹാൻ ജായേംഗേ, രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരിയാണ് ആശാ ഭോസ്‌ലേ. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *