ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രീംകോടതി അനുവദിച്ചു. പ്രത്യക കോടതി ഹണി എം വര്‍ഗീസിന്റെ അപേക്ഷയാണ് കോടതി പരിഗണിച്ചത്. ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് മെയ് 29 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിചാരണയ്ക്ക് നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്.


