റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായി

July 18, 2020 - 12:18 pm

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായി. മീഞ്ചന്ത വട്ടക്കിണര്‍ കോങ്കണിപ്പറമ്പ് ജാസ് മന്‍സിലില്‍ ജിഫ്‌സല്‍ (39), കൊടുവള്ളി മാനിപുരം കൈവേലിക്കല്‍ മുഹമ്മദ് അബ്ദു ഷമീം(24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ എരഞ്ഞിക്കല്‍ സംജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരക്കിണര്‍ ഹെസാ ജ്വല്ലറിയില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇവിടെ വില്‍പ്പനയ്ക്കു വച്ചിരുന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ഇവയ്ക്ക് 3.7 കിലോഗ്രാം തൂക്കമുണ്ട്.

അബ്ദു ഷമീന്റെയും ജിഫ്‌സലിന്റെയും പാര്‍ട്ടണര്‍ഷിപ്പിലാണ് ഹെസാ ജ്വല്ലറിയെന്നാണ് കസ്റ്റംസ് സൂചിപ്പിക്കുന്നത്. ഇതുവരെ വിറ്റ ആഭരണങ്ങളുടെ രേഖകളും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്വല്ലറിയുടെ ആഭിമുഖ്യത്തില്‍ നിരവധി പേരെ ചേര്‍ത്ത് ചിട്ടിയും ഇവര്‍ നടത്തുന്നുണ്ട്. റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞ് ഇടപാടുകാര്‍ തടിച്ചുകൂടിയിരുന്നു. പണം തിരികെ നല്‍കുമെന്ന് മാറാട് സിഐ വിനോദിന്റെ സാന്നിധ്യത്തില്‍ ഉടമകള്‍ ഉറപ്പുനല്‍കിയതോടെ നിക്ഷേപകര്‍ മടങ്ങിപ്പോയി. വിശദമായ ചോദ്യംചെയ്യലിനുശേഷം ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *