റിപ്പോര്‍ട്ട്
News Editor
സെ​ഡ് പ്ല​സ് ‌സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

പി​ണ​റാ​യി വി​ജ​യ​ന് ഇനി വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​ മാത്രം

May 22, 2026 - 10:48 am

 

​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ല്‍​കി​യി​രു​ന്ന സെ​ഡ് പ്ല​സ് ‌സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു. നി​ല​വി​ല്‍ വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ്, മു​ന്‍​മു​ഖ്യ​മ​ന്ത്രി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ പ​രി​ഗ​ണിച്ചാ​ണ് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​നി ഗ​ണ്‍​മാ​ന്‍​മാ​ര്‍ കൂ​ടെ​യു​ണ്ടാ​വി​ല്ല. ഗ​ണ്‍​മാ​നെ പി​ന്‍​വ​ലി​ച്ച​തോ​ടെ ര​ണ്ട് പി​എ​സ്ഒ​മാ​രെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​സ്‌​കോ​ര്‍​ട്ട് വാ​ഹ​നം ഒ​ഴി​വാ​യെ​ങ്കി​ലും പൈ​ല​റ്റ് വാ​ഹ​നം തു​ട​രും. വീ​ട്ടി​ലും സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​നെ നി​യോ​ഗി​ക്കും.

മു​ൻ ഗ​ൺ​മാ​ൻ സ​ന്ദീ​പ് പോ​ലീ​സി​ലേ​ക്ക് മ​ട​ങ്ങി.

ഇ​ത് വ​ര്‍​ധി​പ്പി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ല​യി​രു​ത്ത​ല്‍ ക​മ്മി​റ്റി തീ​രു​മാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ന​ല്‍​കി​യ അ​തി​സു​ര​ക്ഷ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ച്ച​തോ​ടെ​ മു​ൻ ഗ​ൺ​മാ​ൻ സ​ന്ദീ​പ് പോ​ലീ​സി​ലേ​ക്ക് മ​ട​ങ്ങി. ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് സ​ന്ദീ​പ്. കേ​സി​ല്‍ മ​റ്റൊ​രു പ്ര​തി​യാ​യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​നി​ല്‍​കു​മാ​ര്‍ പി​ണ​റാ​യി​ക്കൊ​പ്പം ഇപ്പോഴും തുടരുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *