കൊൽക്കത്ത: ക്ലാസ് തുടങ്ങുന്നതിന് മുൻപ് ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്നാണു നിർദേശം. സർക്കാർ മോഡൽ മദ്രസകൾ, എയ്ഡഡ് മദ്രസകൾ, ന്യൂനപക്ഷ വകുപ്പ് – മദ്രസ, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അംഗീകൃത അൺഎയ്ഡഡ് മദ്രസകൾ, ശിശു ശിക്ഷാകേന്ദ്ര, മാധ്യമിക് ശിക്ഷാകേന്ദ്ര എന്നിവിടങ്ങളിൽ ഇതു ബാധകമാകും.
.സ്കൂൾ – മദ്രസ അസംബ്ലികളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനാണു നടപടിയെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി കഴിഞ്ഞയാഴ്ച സർക്കാർ ഉത്തരവിട്ടിരുന്നു.