റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു

July 2, 2020 - 4:50 pm

നോയിഡ(ഉത്തര്‍പ്രദേശ്): ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു. നോയിഡ സ്വദേശിയായ ഗുഡിയ എന്ന യുവതിയാണ് ഭര്‍ത്താവിനെ ചപ്പാത്തി പരത്തുന്ന റോളര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സെക്ടര്‍ 20 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മദ്യപനായ ഭര്‍ത്താവിന്റെ ശാരീരികോപദ്രവം സഹിക്കവയ്യാതെയാണ് താനിങ്ങനെ ചെയ്തതെന്ന് ഗുഡിയ പൊലീസിനോട് സമ്മതിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 26നാണ് ഇവരുടെ വീടിനു സമീപത്തുനിന്ന് ഗുഡിയയുടെ ഭര്‍ത്താവായ ചുന്നു പസ്വാന്റെ (32) മൃതദേഹം കണ്ടെത്തിയത്. കഴുത്തിലെ പാടുകള്‍ കൊലപാതകമാണെന്ന സൂചനകള്‍ നല്‍കിയതോടെ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തെ തുടര്‍ന്നാണ് കൊലപാതകത്തിന് പിന്നില്‍ ഇയാളുടെ ഭാര്യയാണെന്ന് തെളിഞ്ഞത്. ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലം കടുത്ത മനോവിഷമത്തിലായിരുന്നു ഗുഡിയ. പുറമെ മര്‍ദനവും ഏല്‍ക്കേണ്ടിവന്നിരുന്നു.

കൊല്ലപ്പെടുന്ന ദിവസവും മദ്യപിച്ച് അബോധാവസ്ഥയിലാണ് ചുന്നു വീട്ടിലെത്തിയത്. ലഹരിയിലായിരുന്ന ഇയാളുടെ കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടിയശേഷം ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന ചെറിയ റോളര്‍ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത ഗുഡിയയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *