തിരുവനന്തപുരം: ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്നു. കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകൾ ചിത്രീകരിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർദേശിച്ചിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് മോഹൻലാൽ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്നത്. തൊടുപുഴയിൽ തന്നെയാണ് ആദ്യ ഷെഡ്യൂൾ ചിത്രീകരണം. കൊറോണ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്നിരുന്ന സിനിമകളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം പുതിയ സിനിമകൾ എന്നാണ് അസോസിയേഷൻ നിർദേശിച്ചിരുന്നത്.
എന്നാല്‍ ഈ നിര്‍ദേശത്തെ അവഗണിച്ചു കൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും ഹർഷദ് സംവിധാനം ചെയ്യുന്ന ചിത്രവും റഹ്മാനെ ചിത്രവും തുടങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി,ആഷിക് അബു തുടങ്ങിയവരും പുതിയ സിനിമകൾ പ്രഖ്യാപിച്ചു. ഇതിനുപിന്നാലെയാണ് ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നത്.



