റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ റോഡില്‍വച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

June 8, 2020 - 10:29 am

മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ റോഡില്‍വച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ (19) ഇടതുകൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് വെട്ടിയത്.‌ അഖിലിന്റെ അമ്മാവന്റെ മകന്‍ അരുണ്‍ ബാബുവിനും പരിക്കുണ്ട്. സംഭവത്തില്‍ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്കു താമസിക്കുന്ന 22കാരനുവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. അഖിലും പ്രതിയായ ബേസിലിന്റെ സഹോദരിയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇതിനെ സഹോദരന്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഇരുവരും പ്രണയം തുടര്‍ന്നതിലുള്ള വൈരാഗ്യമാണ് സംഘട്ടനത്തില്‍ അവസാനിച്ചത്. അഖിലിന്റെ കൈപ്പത്തിക്കാണ് വെട്ടേറ്റേത്.

മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിക്കുമുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം. സെമിത്തേരിക്കു സമീപത്തെ കടയില്‍ മാസ്‌ക് വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വിളിച്ചിറക്കി. മുന്‍ പരിചയമുള്ളതിനാല്‍ അടുത്തേു ചെന്നപ്പോള്‍ വടിവാളുകൊണ്ട് അഖിലിനെ ഇയാള്‍ വെട്ടുകയായിരുന്നു. അഖിലിനെ ആക്രമിച്ചശേഷം സഹോദരന്‍ ബൈക്കില്‍ കടന്നുകളഞ്ഞു. ബൈക്കില്‍ പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *