റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഒരു കൊറോണ മരണം കൂടി; തൃശ്ശൂർ സ്വദേശി എങ്ങണ്ടിയൂർ കുമാരൻ കൊറോണ ബാധിച്ച് മരിച്ചു.

June 7, 2020 - 10:19 pm

തൃശ്ശൂർ : സംസ്ഥാനത്തെ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) ആണ് മരിച്ചത് . തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.

ശ്വാസംമുട്ടലിന് തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ തന്നെ മരണമടഞ്ഞു.

പ്രേമേഹവും ന്യുമോണിയയും ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖവുമുണ്ടായിരുന്നു. എവിടെ നിന്നാണ് കൊറോണ പടര്‍ന്നതെന്നറിയില്ല. പ്രായമായി വീട്ടില്‍ നിന്നു പുറത്തിറങ്ങാത്ത വ്യക്തിയായിരുന്നു. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ച മരണം 16 ആയി.

സംഭവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ 40 പേരെ നിരീക്ഷണത്തിൽ ആക്കി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *