അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭം മതപരവും വംശീയവുമായ കലാപമായി മാറ്റുന്നു. ചിലയിടങ്ങളില്‍ ജൂതപള്ളികള്‍ക്കും ജൂതരുടെ സ്ഥാപനങ്ങള്‍ക്കും നേരേ തിരഞ്ഞുപിടിച്ച് ആക്രമം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭം മതപരവും വംശീയവുമായ കലാപമായി മാറ്റുന്നു. ചിലയിടങ്ങളില്‍ ജൂതപള്ളികള്‍ക്കും ജൂതരുടെ സ്ഥാപനങ്ങള്‍ക്കും നേരേ തിരഞ്ഞുപിടിച്ച് ആക്രമം. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ നിഷ്ഠുര കൊലപാതകത്തെതുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെ വിഴിതെറ്റിക്കാനും ശ്രമം നടക്കുന്നുണ്ട്. കലാപമായി മാറിയ പ്രക്ഷോഭത്തിനിടെ രണ്ട് ജ്യൂത ആരാധനാലയങ്ങള്‍ക്കും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരേ അക്രമം നടന്നതായി ഇസ്രായേല്‍ സ്ഥാനപതി അറിയിച്ചു. ലോസ് ഏഞ്ചല്‍സിലെ ഫെയര്‍ഫാക്സ് ജില്ലയിലും വെര്‍ജീനിയയിലുമാണ് ഇത്തരത്തിലുള്ള അക്രമം നടന്നത്. പാലസ്തീന്‍ അനുകൂല ഇസ്‌ലാമിക സംഘടനകളാണ് അക്രമത്തിനു പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചു.

ഫെയര്‍ഫാക്സിലും വെര്‍ജീനിയ സംസ്ഥാനത്തെ റിച്ച്മോണ്ടിലെ ജ്യൂത പള്ളികള്‍ക്കും നേരെയാണ് അക്രമം അഴിച്ചുവിട്ടത്. സമരത്തിനിടെ നുഴഞ്ഞുകയറിയ അക്രമികള്‍ മതിലുകളില്‍ ഇസ്രായേലിനെതിരേ അശ്ലീലവാചകങ്ങളും പാലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളും എഴുതിവച്ചിട്ടുണ്ട്. റിച്ച്മണ്ടിലെ ആരാധനാലയത്തിനകത്തു കടന്നുകയറി നാശനഷ്ടങ്ങളും ഉണ്ടാക്കി. വിവിധ സ്ഥലങ്ങളിലെ ജ്യൂത സമൂഹത്തിന്റെ റെസ്റ്റോറന്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കറുത്തവര്‍ഗക്കാരുടെ കലാപത്തെ മറയാക്കി കൊള്ളയും കൊള്ളിവയ്പ്പും നടത്തുകയാണ്.

Share
അഭിപ്രായം എഴുതാം