സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ത്ഥനി​​​ക​​​ൾ​​​ക്കു സാ​​​നി​​​റ്റ​​​റി പാ​​​ഡു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണം : സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പൊ​​​തു-​​​സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കു ബ​​​യോ​ ഡീ​​​ഗ്രേ​​​ഡ​​​ബി​​​ൾ സാ​​​നി​​​റ്റ​​​റി പാ​​​ഡു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. സ്കൂ​​​ളി​​​ന്‍റെ ശു​​​ചി​​​മു​​​റി​​​യു​​​ടെ സ​​​മീ​​​പം സാ​​​നി​​​റ്റ​​​റി നാ​​​പ്കി​​​ൻ വെ​​​ൻ​​​ഡിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ വ​​​ഴി കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ഇ​​​തു സ​​​ജ്ജീ​​​ക​​​രി​​​ക്ക​​​ണം. അ​​​തി​​​നു സാ​​​ധ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സാ​​​നി​​​റ്റ​​​റി പാ​​​ഡു​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ഭാ​​​ഗം

ആ​​​ർ​​​ത്ത​​​വ ശു​​​ചി​​​ത്വ​​​ത്തി​​​നു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 21-ാം അ​​​നുഛേ​​​ദ പ്ര​​​കാ​​​ര​​​മു​​​ള്ള ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് നി​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​ബി. പ​​​ർ​​​ദി​​​വാ​​​ല, ആ​​​ർ. മ​​​ഹാ​​​ദേ​​​വ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക ഉ​​​ത്ത​​​ര​​​വ്.
ആ​​​ർ​​​ത്ത​​​വ ശു​​​ചി​​​ത്വം ഔ​​​ദാ​​​ര്യ​​​മ​​​ല്ല. ജീ​​​വി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​ത്തി​​​ൽ​​​നി​​​ന്ന് ഉ​​​ള​​​വാ​​​കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ കോ​​​ട​​​തി, നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​രാ​​​യി​​​രി​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ർ​​​ത്ത​​​വ​​​സ​​​മ​​​യ​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത​​​തും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​രി​​​ടു​​​ന്ന അ​​​പ​​​മാ​​​ന​​​വു​​​മൊ​​​ക്കെ സ്വ​​​കാ​​​ര്യ​​​ത​​​യെ മാ​​​ത്ര​​​മ​​​ല്ല പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തെ​​​യും പ​​​ഠ​​​ന​​​ത്തെ​​​യും ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കാ​​​റു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ

ആ​​​ർ​​​ത്ത​​​വ ശു​​​ചി​​​ത്വം ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്കൂ​​​ളു​​​ക​​​ളി​​​ൽ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​കം ശു​​​ചി​​​മു​​​റി​​​ക​​​ൾ ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ ശു​​​ചി​​​മു​​​റി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. അ​​​തി​​​ൽ വെ​​​ള്ള​​​ത്തി​​​നും കൈ ​​​ക​​​ഴു​​​കി ശു​​​ചി​​​യാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യം ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണം..

സോ​​​പ്പും വെ​​​ള്ള​​​വും ശു​​​ചി​​​മു​​​റി​​​യി​​​ൽ ഏ​​​തു സ​​​മ​​​യ​​​ത്തും ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ആ​​​ർ​​​ത്ത​​​വ ശു​​​ചി​​​ത്വ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് (മെ​​​ന​​​സ്ട്ര​​​ൽ ഹൈ​​​ജീ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് എം​​​എ​​​ച്ച്എം) ഒ​​​രു പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​ന​​​മു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

ആ​​​ർ​​​ത്ത​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ടി​​​വ​​​സ്ത്രം, യൂ​​​ണി​​​ഫോം, ഡി​​​സ്പോ​​​സി​​​ബി​​​ൾ ബാ​​​ഗ് എന്നിവ സ്കൂ​​​ളി​​​ലെ എം​​​എ​​​ച്ച്എം വ​​​ഴി ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ഉ​​​പ​​​യോ​​​ഗി​​​ച്ച പാ​​​ഡു​​​ക​​​ൾ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തിന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ജ്ജീ​​​ക​​​ര​​​ണം വേ​​​ണം.

സാ​​​നി​​​റ്റ​​​റി വ​​​സ്തു​​​ക്ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ദ്യാ​​​ർ​​​ത്ഥി​​​നി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ശു​​​ചി​​​മു​​​റി​​​യി​​​ൽ മൂ​​​ടി​​​യു​​​ള്ള വേ​​​സ്റ്റ് ബി​​​ൻ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

കേ​​​സി​​​ന് അ​​​ടി​​​സ്ഥാ​​​നമായ സംഭവം

ആ​​​ർ​​​ത്ത​​​വ​​​സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ ജോ​​​ലി​​​ക്കെ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച ശു​​​ചീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ ര​​​ണ്ടു സ്ത്രീ​​​ക​​​ളോ​​​ട് അ​​​തി​​​നു തെ​​​ളി​​​വാ​​​യി ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന പാ​​​ഡി​​​ന്‍റെ ഫോ​​​ട്ടോ വാ​​​ട്സാ​​​പ്പി​​​ൽ അ​​​യ​​​യ്ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സം​​​ഭ​​​വം പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. ഹ​​​രി​​​യാ​​​ന​​​യി​​​ലെ മ​​​ഹ​​​ർ​​​ഷി ദ​​​യാ​​​ന​​​ന്ദ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഈ ​​​സം​​​ഭ​​​വ​​​മാ​​​ണ് കേ​​​സി​​​ന് അ​​​ടി​​​സ്ഥാ​​​നം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →