റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു, ഇന്ത്യന്‍ സൈന്യത്തെ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്

May 25, 2020 - 12:36 am

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതായും ഇന്ത്യന്‍ സൈന്യത്തെ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യ- ചൈന നിയന്ത്രണരേഖയ്ക്കു സമീപം പട്രോളിങ് നടത്തിയ ഇന്ത്യയുടെ കരസേന, ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരടങ്ങുന്ന സംയുക്തസംഘത്തെയാണ് ചൈനീസ് സൈന്യം തടഞ്ഞുവച്ചത്. ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ആയുധങ്ങളും ചൈനീസ് സേന തട്ടിയെടുത്തെന്നും എന്നാല്‍, കുറച്ചുസമയത്തിനു ശേഷം ചൈനീസ് സേന തടഞ്ഞുവച്ച സൈനികര്‍ക്കൊപ്പം ആയുധങ്ങള്‍ മടക്കിനല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യ റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചത് ചൈനയെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *