അമുക്കുരം ലൈംഗികശേഷിക്ക് മാത്രമല്ല വൈറസിനെ പ്രതിരോധിക്കാനും കൊള്ളാം.

രോഗപ്രതിരോധം ഏറെ അത്യാവശ്യമായ ഈ കാലത്ത് പ്രകൃതിദത്തമായ ഔഷധത്തെ നമുക്ക് ആശ്രയിക്കാം.ശരീരത്തിൻ്റെ സത്വബലം നിലനിർത്തിയാൽ രോഗത്തെ അനായാസം ചെറുക്കാം. സ്വാഭാവികമായ ശരീരശക്തി ക്രമരഹിതമായ ജീവിതശൈലി മൂലം കുറയാം, അതിനാൽ പ്രത്യേകശ്രദ്ധ ആരോഗ്യത്തിന് നൽകണം. അശ്വഗന്ധം അഥവാ അമുക്കരം ഒരു അത്യത്ഭുതകരമായ ഔഷധമാണ്. ഔഷധത്തിൻ്റെ കിഴങ്ങാണ് ഉപയോഗിക്കുന്നത്. കൊറോണ അഥവാ കോവിഡ് എന്ന വൈറസ് അണുബാധ കേവലം ഔഷധോപയോഗം കൊണ്ട് ഇല്ലാതാകുന്നില്ല. ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷി തന്നെയാണ് കൊറോണയായാലും മറ്റു വൈറസ്അണുബാധയായാലും ഫലം നൽകുന്നതായി കാണുന്നത്.

ഇന്ന് പ്രചാരത്തിലുള്ള പല ആയുർവേദ ഔഷധകൂട്ടുകളിലും അശ്വഗന്ധമെന്ന മരുന്ന് ചേർക്കപ്പെടുന്നു. അശ്വന്ധാരിഷ്ടം, അശ്വഗന്ധാദിലേഹ്യം, അശ്വഗന്ധാദി ഘൃതം, സുകമാരംഘൃതം, തുടങ്ങി പല പ്രസിദ്ധ ഔഷധയോഗങ്ങളിലും അശ്വഗന്ധമൊരു പ്രധാന ചേരുവയാണ്.

സത്വബലം അഥവാ ശരീരബലം എന്നത് ജോലി ചെയ്യുവാനുള്ള ശേഷിയായല്ല ആയുർവേദം കരുതുന്നത്. ഇന്ന് പ്രചാരത്തിലുള്ള പല ആയുർവേദ ഔഷധകൂട്ടുകളിലും അശ്വഗന്ധമെന്ന മരുന്ന് ചേർക്കപ്പെടുന്നു. അശ്വന്ധാരിഷ്ടം, അശ്വഗന്ധാദിലേഹ്യം, അശ്വഗന്ധാദി ഘൃതം, സുകമാരംഘൃതം, തുടങ്ങി പല പ്രസിദ്ധ ഔഷധയോഗങ്ങളിലും അശ്വഗന്ധമൊരു പ്രധാന ചേരുവയാണ്. ആയുർവേദശാസ്ത്രമനുസരിച്ച് രോഗവർദ്ധക കാരണത്താൽ ത്രിദോഷങ്ങൾക്ക് ഏറ്റകുറച്ചിലുണ്ടാകുമെന്നും, ദഹന വ്യവസ്ഥ തകരാറിലാകുമെന്ന് പറയുന്നു. മെറ്റാബോളിസം അഥവാ ശരീരപ്രവർത്തനങ്ങൾക്ക് അഗ്നിയുടെ(ധാത്വഗ്നി ) ശരിയായ അവസ്ഥ സ്വാസ്ഥ്യം -ആരോഗ്യത്തിനാവശ്യമാണ്, അശ്വഗന്ധത്തിൻ്റെ വേണ്ട വിധത്തിലുള്ള പ്രയോഗത്താൽ അഗ്നി ദീപ്തി ഉണ്ടാകുന്നതായി അറിയുന്നു.

ശരീരപുഷ്ടി അശ്വഗന്ധത്തിൻ്റെ ഉപയോഗത്താൽ സാധിക്കുമെങ്കിലും താരതമ്യേന രോഗകാരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുക തന്നെയാണ് അശ്വഗന്ധമെന്ന ഔഷധം കർമ്മ വിശേഷത്താൽ സാധിക്കുന്നത്. ലൈംഗീകശേഷി വർദ്ധിപ്പിക്കുന്ന ചൈനീസ് ജിൻസെങ് പോലെ തന്നെ ഉപയോഗിക്കപ്പെടുന്ന അശ്വഗന്ധത്തെ ഇന്ത്യൻ ജിൻസെങ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.സമീപകാലത്തായി ക്യാൻസർ ചികിത്സയിലും ഫലപ്രാപ്തി അശ്വഗന്ധമെന്ന ഔഷധമൂലിക തെളിയിക്കുകയുണ്ടായി. ശിശുക്കളിലും പ്രായാധിക്യമുള്ളവരിലും ഒരുപോലെ പ്രത്യേക പഥ്യക്രമങ്ങൾ ഇല്ലാതെ തന്നെ അശ്വഗന്ധത്തിൻ്റെ ഉപയോഗം ഫലപ്രദമാണ്.

നാഗോരി അശ്വഗന്ധയാണ് ഏറ്റവും ശ്രേഷ്ഠമായത്. അശ്വഗന്ധത്തിൻ്റെ ഇല പനിക്കും, വേദനയോട് കൂടിയ നീരിനും പ്രയോജനപ്രദമായ ഔഷധമാണ്.

വിതേനിയ സോമ്നിഫെറ എന്ന ശാസത്രനാമത്തിൽ അറിയപ്പെടുന്ന ഔഷധത്തിലെ സ്റ്റിറോയിഡൽ ലാ ക്ടോൺസ് -വിത്തനോലൈഡ്സ്, വിത്തനോഫെറിൻസ് എന്നി ഘടകങ്ങളാണ് രോഗ പ്രതിരോധത്തിന് ശേഷി നൽകുന്നതെന്നാണ് ശാസ്ത്രാനുമാ നം. രസായനൗഷധമെന്ന നിലയിലാണ് അശ്വഗന്ധത്തിൻ്റെ വിശ്വപ്രസിദ്ധിയെങ്കിലും (കുതിരയുടെ ശക്തി), കുട്ടികളിൽ ക്ഷീണാവസ്ഥയിൽ പാലിൽ കലക്കി അശ്വഗന്ധചൂർണ്ണം ഉപയോഗിക്കപ്പെട്ടിരുന്നു. നാഗോരി അശ്വഗന്ധയാണ് ഏറ്റവും ശ്രേഷ്ഠമായത്. അശ്വഗന്ധത്തിൻ്റെ ഇല പനിക്കും, വേദനയോട് കൂടിയ നീരിനും പ്രയോജനപ്രദമായ ഔഷധമാണ്. ശാസ്ത്ര നിരീക്ഷണത്തിൽ എലികളിൽ നടത്തപ്പെട്ട പഠനങ്ങൾ യൂറത്തീൻ എന്ന രാസപ്രവർത്തനം മൂലമുണ്ടാകുന്ന ശ്വാസകോശ ക്യാൻസറിൽ(അഡിനോമ) ഗുണമുള്ളതായി കണ്ടിരിക്കുന്നു. വിത്തേനിയ A 3-b – ഹൈഡ്രോക്സി -2,3 ഡൈ ഹൈയോവിത്തതോളൈഡ് എഫ് എന്ന ഘടകത്തിന് ആൻ്റി ബാക്ടീരിയ ൽ, ആൻ്റി ട്യൂമറൽ ,ഇമ്മ്യൂണോ മോഡുലേറ്റിംഗ് & ആൻ്റി ഇൻഫ്ളമേറ്ററി ശക്തിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കൊറോണ വൈറസിൻ്റെ അണുബാധയിൽ നടത്തിയ പ്രാരംഭപഠനങ്ങൾ പ്രതീക്ഷ നൽകുന്നു.

ഇരിങ്ങാലക്കുട സ്വദേശിയായ വൈദ്യ അനില്‍കുമാര്‍ ദുബായിയില്‍ ഫിസിഷ്യനാണ്, ആയുര്‍വേദ ഗവേഷകന്‍. ഫോണ്‍: 9446583870

Share
അഭിപ്രായം എഴുതാം