റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

May 15, 2020 - 1:52 pm

പെരുമ്പിലാവ്: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു. കടവല്ലൂര്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറായ കരിക്കാട് ഭട്ടിമുറി ചോഴിയാട്ടില്‍ അജിത(48), മകള്‍ അന്‍ജിത(20) എന്നിവര്‍ക്കാണു പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അക്കിക്കാവ് ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അജിത മകളുമൊത്ത് തിപ്പലശ്ശേരി ആരോഗ്യകേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. പഴഞ്ഞിറോഡില്‍നിന്ന് തിപ്പലശ്ശേരി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചത്. റോഡില്‍ തെറിച്ചുവീണ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറും ബൈക്കും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *