റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

February 15, 2020 - 2:46 pm

തിരുവനന്തപുരം ഫെബ്രുവരി 15: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസ് അയച്ചതും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതും. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *