ലെൻസ്‌കാർട്ട് പൊതു മാപ്പ് പറഞ്ഞു ബിന്ദി, തിലക്, സിന്ദൂർ, കലാവ, മംഗൽസൂത്രം, കഡ, ഹിജാബ്, തുർബാൻ ഉൾപ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും അനുവദിച്ചിരിക്കുന്നു

.ലെൻസ് കാർട്ട് കമ്പനി ജീവനക്കാർക്ക് മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച മാർഗ്ഗരേഖ പിൻവലിച്ചു.സ്ഥാപനത്തിനുള്ളിൽ സർക്കുലേഷനിൽ ഉണ്ടായിരുന്ന മാർഗ്ഗനിർദേശങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജ്യതാകമാനം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആ മാർഗ്ഗനിർദ്ദേശ രേഖ പിൻവലിച്ചു കൊണ്ട് മതപരമായ ആചരണങ്ങൾക്ക് വിലക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്.വിവാദങ്ങൾക്ക് കാരണമായ മാർഗ്ഗരേഖയുടെ പേരിൽ പൊതുമാപ്പ് പറയുകയും ചെയ്തിട്ടുണ്ട്

വൈറൽ രേഖ വിവാദമായി മാപ്പ് പറഞ്ഞ് പുതിയ മാർഗ്ഗരേഖ

കമ്പനിയുടെ ആന്തരിക ഡ്രസ് കോഡ് രേഖയെന്ന് പറയപ്പെട്ട ഒരു ഡോക്യുമെന്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ചില മതചിഹ്നങ്ങൾ ധരിക്കാൻ വിലക്കുണ്ടെന്ന ആരോപണം ഉയർന്നു. ഇതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെ ലെൻസ്‌കാർട്ട് പൊതു മാപ്പ് പറഞ്ഞു. തുടർന്ന് പുതിയ സ്റ്റോർ സ്റ്റൈൽ ഗൈഡ് പുറത്തിറക്കി. ജീവനക്കാർക്ക് മതവും സംസ്കാരവും സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ ധരിക്കാൻ ഇനി വ്യക്തമായ അനുമതി നൽകി.

പുതിയ മാർഗ്ഗരേഖ പ്രകാരം ബിന്ദി, തിലക്, സിന്ദൂർ, കലാവ, മംഗൽസൂത്രം, കഡ, ഹിജാബ്, തുർബാൻ എന്നിവ ഉൾപ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും അനുവദിച്ചിരിക്കുന്നു. ഇതിൽ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കമ്പനി വ്യക്തമാക്കി.

സ്ഥാപകന്റെ വിശദീകരണം

കമ്പനിയുടെ സ്ഥാപകൻ പിയുഷ് ബൻസാൽ മുൻപ് തന്നെ വിശദീകരണം നൽകിയിരുന്നു. വൈറലായ രേഖ പഴയതാണെന്നും നിലവിലെ നയത്തെ അത് പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് ക്ഷമാപണവും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →