കേരളത്തില്‍ ചൂട് മുന്നറിയിപ്പ് പിന്‍വലിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം ഫെബ്രുവരി 15: സംസ്ഥാനത്ത് ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പിന്‍വലിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പാണ് പിന്‍വലിച്ചത്. നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു. താപനില കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യതാപം എന്നിവ ഒഴിവാക്കാനായി ജാഗ്രതാ പാലിക്കണമെന്ന് ദുരനന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും നിലവില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് അറിയിപ്പ്.

Share
അഭിപ്രായം എഴുതാം