റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഡാക്ക് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആര്‍കെ മാഥൂര്‍ മോദിയെ സന്ദര്‍ശിച്ചു

November 6, 2019 - 3:53 pm

ന്യൂഡല്‍ഹി നവംബര്‍ 6: ലഡാക്കിന്‍റെ പുതിയ ലഫ്റ്റനന്‍റ് ഗവര്‍ണറായി നിയമിച്ച രാധാകൃഷ്ണ മാഥൂര്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ന്യൂഡല്‍ഹിയിലെത്തി മാഥൂര്‍ മോദിയെ സന്ദര്‍ശിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കാശ്മീരിനെ വിഭജിച്ചതിന്ശേഷം കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്‍റെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി ഒക്ടോബര്‍ 31നാണ് രാധാകൃഷ്ണ മാഥൂര്‍ സ്ഥാനമേല്‍ക്കുന്നത്. ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലാണ് ലഡാക്കിലെ സിന്ധു സന്‍സ്ക്രിതി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മാഥൂറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *