കോവിഡ്‌: കേരളത്തില്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന്‌ ആരോഗ്യ വിദഗ്‌ദര്‍

May 22, 2021

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്‌ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന്‌ ആരോഗ്യ വിദഗ്‌ദര്‍ അഭിപ്രയായപ്പെട്ടു. വരുന്ന മൂന്നാഴ്‌ചകള്‍ കോവിഡ്‌ പ്രതിരോധത്തിന്‌ നിര്‍ണായകമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2021 മേയ്‌ 12 നാണ്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ …

72 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്രം

May 10, 2021

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം കോവിഡ് വാക്‌സിന്റെ 72 ലക്ഷത്തിലധികം ഡോസുകള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത മൂന്നുദിവസത്തിനുളളില്‍ 46 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാവുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 17,56,20,810 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ …

വ്യവസായിക നൈട്രജന്‍പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

May 2, 2021

ദില്ലി. വ്യാവസായിക നൈട്രജന്‍പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതിനായി 30 പ്ലാന്റുകള്‍ കണ്ടെത്തിയതായും ബോര്‍ഡ് അറിയിച്ചു. ഇതില്‍ ചില പ്ലാന്റുകള്‍ സമീപത്തെ ആശുപത്രിക്കടുത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നും ബാക്കിയുളളവ അതേസ്ഥലത്തുതന്നെ ഓക്‌സിജന്‍ ഉദ്പ്പാദനത്തിനായി ഉപയോഗിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഓക്‌സിജന്‍ …

രാഹുലിനെതിരായ അധിക്ഷേപം; ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

March 30, 2021

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ എംപി ജോര്‍ജ് ജോയിസിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയെ മാത്രമല്ല സ്ത്രീകളെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജെന്നും ഇത്തരമൊരു വിവാദ പരാമര്‍ശത്തോട് കേരളത്തിലെ സാംസ്‌കാരിക നായകരുടെ …

ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ.സുധാകരൻ, വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല

March 18, 2021

കണ്ണൂർ: താൻ ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ.സുധാകരൻ 17/03/21 ബുധനാഴ്ച പറഞ്ഞു. സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും …

ശബരിമലയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് സീതാറാം യച്ചൂരി

March 17, 2021

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചതാണ് ശരിയായ നിലപാട്. സുപ്രീം കോടതിയാണ് യുവതീപ്രവേശനത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ …

കേരളത്തില്‍11.6 ശതമാനം പേര്‍ക്ക കോവിഡ് വന്നുപോയതായി ഐസിഎംആര്‍

February 7, 2021

തിരുവനന്തപുരം: കേരളത്തില്‍ 11.6 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയതായി വ്യക്തമാക്കി സീറോ സര്‍വേഫലം. ദേശീയ ശരാശരിയേക്കാള്‍ കുറവാണിതെന്ന് ഐസിഎംആറിന്‍ന്‍റെ മൂന്നാമത് സീറോ സര്‍വേ റിപ്പോട്ടില്‍ പറയുന്നതായി ആരോഗ്യവകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു. ദേശീയ തലത്തില്‍ ഇത് 21 ശതമാനമായിരുന്നു. കോവിഡ് വന്നുപോയവരുടെ …

ബലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് നയതന്ത്രജ്ഞന്‍ പറഞ്ഞുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ വാർത്ത തെറ്റെന്ന് ഫാക്ട് ചെക്കിങ്ങ് സൈറ്റായ ആള്‍ട്ട് ന്യൂസ്

January 12, 2021

ന്യൂഡൽഹി: ബലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് നയതന്ത്രജ്ഞന്‍ പറഞ്ഞുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തെറ്റെന്ന് ഫാക്ട് ചെക്കിങ്ങ് സൈറ്റായ ആള്‍ട്ട് ന്യൂസ്. ഇതുമായി ബന്ധപ്പെട്ട ഒറിജിനല്‍ വീഡിയോകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന …

ബി.ജെ.പിയുമായി തര്‍ക്കമില്ലെന്ന് വ്യക്തമാക്കി ജെ.ഡി.യു

January 11, 2021

പട്‌ന: ബീഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ വിള്ളല്‍ വീഴുന്നെന്ന വാര്‍ത്തകള്‍ക്കിടയില്‍ തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമെന്ന് വ്യക്തമാക്കി നിതീഷ് കുമാറിന്റെ പാര്‍ട്ടി. സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റിംഗിന്റെ അവസാനം ജെ.ഡി.യു നേതാവ് ലാലന്‍ സിംഗ് ആണ് തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചത്. ബി.ജെ.പിയുമായി തര്‍ക്കം …

യുഡിഎഫ് അപ്രസക്തമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

December 19, 2020

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അപ്രസക്തമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അപ്രസക്തമായെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല.രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തെര‍ഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം പ്രതീക്ഷിച്ചിരുന്നു. നേട്ടം ലഭിക്കാത്തതിൽ വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പൊതു രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ ചർച്ചയായില്ല.കേരളത്തിലെ …