ശബരിമലയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് സീതാറാം യച്ചൂരി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചതാണ് ശരിയായ നിലപാട്. സുപ്രീം കോടതിയാണ് യുവതീപ്രവേശനത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയതത്. അല്ലാത്ത പക്ഷം അത് ചട്ട ലംഘനമാവുമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ അടുത്തിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനത്തെപറ്റി തനിക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു. 17/03/21 ബുധനാഴ്ച ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് യച്ചൂരിയുടെ പ്രതികരണം.

സുപ്രീം കോടതി കോടതിയാണ് ഇത്തരമൊരു നിര്‍ദ്ദേശം വെച്ചത്. സംസ്ഥാന സര്‍ക്കാരിന് അത് നടപ്പാക്കേണ്ടി വരും. അതാണ് അവര്‍ ചെയ്തത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

Share
അഭിപ്രായം എഴുതാം