തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്‌ദര്‍ അഭിപ്രയായപ്പെട്ടു. വരുന്ന മൂന്നാഴ്‌ചകള്‍ കോവിഡ് പ്രതിരോധത്തിന് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2021 മേയ് 12 നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്.അത്തരത്തിലുളള രോഗ വ്യാപനത്തിന്റെ ഫലമായി മരണങ്ങള്‍ സംഭവിക്കുന്നത് ഇപ്പോഴാണ്. അതുകൊണ്ടാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ഉയരുന്നതിന്റെ കാരണം.
എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകളും ,ഓകിസിജന്‍ ലഭ്യതയും, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുളളതായും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷം കേരളത്തില്‍ ആരംഭിക്കാന്‍ പോവുകയാണ് . ഡെങ്കിപനി ശക്തമാകാനുളള സാധ്യതുളളതിനാല്‍ തുടര്‍ന്നുളള എല്ലാ ഞായറാഴ്‌ചകളും ഡ്രൈഡേ ആയിരിക്കണമെന്നും വീടിനകത്തും പുറത്തും വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കൊതുകുനിവരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും ഓരോകുടുംബവും ഇത് തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അടച്ചിട്ട മുറികളിലാണ് എളുപ്പത്തില്‍ കോവിഡ് ബാധിക്കുകെന്നതിനാല്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണം. എസി ഉളള മുറികളില്‍ ആവശ്യത്തിന് വായുസഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ഫാനുകളും വായു പുറന്തളളുന്നതിനുളള എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.