കേരളത്തില്‍11.6 ശതമാനം പേര്‍ക്ക കോവിഡ് വന്നുപോയതായി ഐസിഎംആര്‍

തിരുവനന്തപുരം: കേരളത്തില്‍ 11.6 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയതായി വ്യക്തമാക്കി സീറോ സര്‍വേഫലം. ദേശീയ ശരാശരിയേക്കാള്‍ കുറവാണിതെന്ന് ഐസിഎംആറിന്‍ന്‍റെ മൂന്നാമത് സീറോ സര്‍വേ റിപ്പോട്ടില്‍ പറയുന്നതായി ആരോഗ്യവകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു. ദേശീയ തലത്തില്‍ ഇത് 21 ശതമാനമായിരുന്നു.

കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്താനായി ഐസിഎംആര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആന്റി ബോഡി പരിശോധന നടത്തിയിരുന്നു. 2020 മേയ് ആഗസ്റ്റ് മാസങ്ങളിലായിരുന്നു സീറോ സര്‍വെയലന്‍സ് പഠനം നടത്തിയത്. ഇതനുസരിച്ച കോവിഡ് വന്നുപോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണ്. .

കേരളത്തില്‍ തൃശൂര്‍,എറണാകുളം പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് സര്‍വേ നടത്തിയത്. മേയില്‍ നടത്തിയ ഒന്നാംഘട്ട സര്‍വേയില്‍ കേരളത്തില്‍ 0.33 ശതമാനം പേര്‍ക്ക കോവിഡ് വന്നുപോയപ്പോള്‍ ഇന്ത്യയിലേത് 0.73 ശതമാനമായിരുന്നു. ആഗ്‌സ്റ്റില്‍ നടന്ന രണ്ടാംഘട്ട സര്‍വേയില്‍ കേരളത്തില്‍ 0.8ശതമാനം പേര്‍ക്ക കോവിഡ് വന്നുപോയപ്പോള്‍ ഇന്ത്യയിലേത് 6.6 ശതമാനമായിരുന്നു.

Share
അഭിപ്രായം എഴുതാം