വ്യവസായിക നൈട്രജന്‍പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ദില്ലി. വ്യാവസായിക നൈട്രജന്‍പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതിനായി 30 പ്ലാന്റുകള്‍ കണ്ടെത്തിയതായും ബോര്‍ഡ് അറിയിച്ചു. ഇതില്‍ ചില പ്ലാന്റുകള്‍ സമീപത്തെ ആശുപത്രിക്കടുത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നും ബാക്കിയുളളവ അതേസ്ഥലത്തുതന്നെ ഓക്‌സിജന്‍ ഉദ്പ്പാദനത്തിനായി ഉപയോഗിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഓക്‌സിജന്‍ നിര്‍മ്മാണം നടത്താന്‍ കഴിയുന്ന പ്ലാന്റുകളെ കണ്ടെത്താനുളള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഡാറ്റാബെയ്‌സില്‍നിന്ന 30 പ്ലാന്റുകളെ കണ്ടെത്തിയിരിക്കുന്നത്.

ദില്ലിയില്‍ ഇത്തരം നപടികള്‍ക്ക് നിര്‍ദ്ദേശം വന്നിട്ടില്ലെന്നും വന്നാലുടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ദില്ലി മലിനീകരണ ബോര്‍ഡ് അറിയിച്ചു.അതേസമയം ഗുജറാത്തില്‍ വാപി,സൂറത്ത്, അങ്കലേഷ്യര്‍ എന്നിവിടങ്ങളില്‍ മൂന്നോളം പ്ലാന്റുകളില്‍ ഓക്‌സിജന്‍ നിര്‍മ്മാണം ആരംഭിച്ചതായും റിപ്പോര്‍ട്ടുചെയ്യുന്നു.

Share
അഭിപ്രായം എഴുതാം