റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്

August 10, 2022

കുമളി: ശക്തമായ മഴയുണ്ടാകുമെന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിക്കുമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്. ഇതോടെ ദുരിതം അനുഭവിക്കേണ്ടിവന്നതാകട്ടെ പെരിയാര്‍ തീരവാസികളും. കേരളം നേരത്തേ ആവശ്യപ്പെട്ടിട്ടും കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്താന്‍ തമിഴ്നാട് …

ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി

April 2, 2022

ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. കുമളി പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം നീണ്ട് നില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വാഴൂര്‍ …

ഇടുക്കി കുമളിയിൽ നിർമിക്കുന്ന എയർ സ്ട്രിപ്പിന്റെ നിർമാണത്തിന് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന വനം വകുപ്പിന്റെ ആരോപണം

March 22, 2022

കൊച്ചി: ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് സത്രത്ത് എൻ.സി.സിക്ക് വേണ്ടി പി.ഡബ്ല്യൂ.ഡി നിർമിക്കുന്ന എയർസ്ട്രിപ്പ് പെരിയാർ കടുവ സങ്കേതത്തിന് ഭീഷണിയാകുമെന്ന് കാണിച്ച് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ വനം മേധാവിക്ക് നൽകിയ കത്തുകൾ പുറത്ത്. യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് എൻ.സി.സിയും പി.ഡബ്ല്യൂ.ഡിയും …

കുമളിയിലും സമീപ പ്രദേശത്തും കാട്ടാനശല്യം

February 14, 2022

കുമളി: കുമളി പട്ടണത്തോട്‌ തൊട്ടുകിടക്കുന്ന റോസാപ്പൂക്കണ്ടത്ത്‌ കാട്ടാനശല്യം വര്‍ദ്ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം രണ്ട്‌ ആനകളാണ്‌ ഇറങ്ങിയത്‌. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ്‌ റോസാപ്പൂക്കണ്ടം. കഴിഞ്ഞ ഏതാനം മാസങ്ങളായി പലപ്രാവശ്യം ഇവിടെ ആനക്കൂട്ടം ഇറങ്ങിയിട്ടണ്ട്‌. നട്ടുകാര്‍ പന്തം കത്തിച്ചും പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ്‌ …

ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ : പിടിയിലാകുമെന്ന് ഭയന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു

December 14, 2021

കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ. തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് ഭർത്താവ് ഗൗതത്തിനെ (24) കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. വധശ്രമം പരാജയപ്പെടുകയും …

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

October 29, 2021

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ആദ്യ സ്പില്‍വേ ഷട്ടര്‍ തുറന്നത് രാവിലെ 7.29നാണ്. രണ്ടാമത്തെ സ്പിൽവേ ഷട്ടറും അൽപം വൈകാതെ തന്നെ തുറന്നു.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് ഷട്ടര്‍ തുറന്നത്. വള്ളക്കടവിലാണ് ആദ്യം വെള്ളം ഒഴുകിയെത്തുക. 20 …

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി

October 24, 2021

കുമളി : മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയർന്നു. മഴ കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. 23/10/21 ശനിയാഴ്ച വൈകിട്ട്‌ 6 മണിയോടെയാണ്‌ ജലനിരപ്പ്‌ 136 അടിയായത്‌. 142 …

വ്യാജ ഡിവൈഎസ്‌പി വലയില്‍

August 4, 2021

കുമളി ; തമിഴ്‌നാട്‌ പോലീസിനെ കബളിപ്പിച്ച്‌ കറങ്ങി നടന്ന വ്യാജ ഡിവൈഎസ്‌പിയെ കേരളാ പോലീസ്‌ കുരുക്കി. ചെന്നൈ സ്വദേശി സി.വിജയന്‍(41) ആണ്‌ കേരളാ പോലീസ്‌ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ ഡിണ്ടിഗല്‍ ജില്ലയിലെ പട്ടിവീരന്‍പെട്ടിയില്‍ തമിഴ്‌നാട്‌ പോലീസിന്റെ പിടിയിലായത്‌. 2 മൊബൈല്‍ ഫോണുകളും …

ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടി

June 9, 2021

കുമളി: വാഴക്കുലകള്‍ക്കുളളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടി. തമിഴ്‌ നാട്ടില്‍ നിന്നും വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവാണ്‌ കുമളി ചെക്ക്‌പോസ്‌റ്റില്‍ എക്‌സൈസ്‌ പിടികൂടിയത്‌. കഞ്ചാവുമായെത്തിയ വണ്ടിപ്പെരിയാര്‍ ഡൈമുക്ക്‌ സ്വദേശി മാണിക്ക്‌ സുമനെ അറസ്റ്റ്‌ ചെയ്‌തു. കഞ്ചാവുമായി കോട്ടയത്തേക്ക്‌ പോകാനായിരുന്നു …

കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ കരിദിനം ആചരിച്ചു

May 26, 2021

കട്ടപ്പന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ 26.5.2021 മെയ്‌ 26ന്‌ കരിദിനം ആചരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി ഉയര്‍ത്തിയും പോസ്‌റ്ററുകള്‍ പതിച്ചും പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും ആയിരുന്നു പ്രതിഷേധങ്ങള്‍. സംയുക്ത സമര സമിതി നേതൃത്വം …