റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഴിതര്‍ക്കം അടിപിടിയായി, പരിക്കേറ്റ അറുപതുകാരന്‍ ആശുപത്രിയില്‍ മരിച്ചു

March 27, 2021 - 4:13 pm

അതിരപ്പിള്ളി: മുനിപ്പാറയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മർദ്ദനമേറ്റ അറുപതുകാരന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. കളത്തില്‍ ദേവസി (60) ആണ് മരിച്ചത്. വീടിനു സമീപത്തെ വഴി സംബന്ധിച്ച തര്‍ക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. 27/03/21 ശനിയാഴ്ച രാവിലെയാണ് സംഭവം.

നേരത്തെ വഴി സംബന്ധിച്ച് തര്‍ക്കവും വഴക്കും ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ദേവസിയുടെ പേരില്‍ കേസുണ്ട്. ശനിയാഴ്ച രാവിലെയും വഴിയുടെ പേരില്‍ വഴക്കുണ്ടായി. മൂന്ന് പേര്‍ ചേർന്ന് ദേവസിയെ മര്‍ദ്ദിക്കുകയായിരുന്നു വെന്നാണ് ആരോപണം. എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *