റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം

March 27, 2021 - 3:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു നേരത്തേയുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പെഷല്‍ അരി വിതരണം തടഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കിറ്റ് വിതരണം നീട്ടുന്നത്.

ഏപ്രില്‍ 1 മുതല്‍ എല്ലാ വിഭാഗത്തിനും വിഷു കിറ്റ് നല്‍കാനായി ഭക്ഷ്യ വകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ള, നീല കാര്‍ഡുകാര്‍ക്ക് 15 കിലോ അരി നല്‍കുന്ന സ്പെഷല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ എതിരെ നിയമപരമായി നേരിടാനും സര്‍ക്കാര്‍ തീരുമാനം എടുത്തു. ഭക്ഷ്യ വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുക. കോവിഡ് കാലത്ത് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതിയില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *