റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിത 108 ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

February 22, 2021 - 8:48 am

മലപ്പുറം: കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ 108 ആംബുലന്‍സിനുളളില്‍ സുഖ പ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് ആംബുലന്‍സിനുളളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുംസുഖമായിരിക്കുന്നു. 2021 ഫെബ്രുവരി 21 ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉടനെ യുവതിയെ വിദഗ്ദ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റുമില്‍ നിന്നുളള സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏലംകുളം സാമൂഹികാരോഗ്യ കേന്ദത്തിലെ കനിവ് ആംബുലന്‍സെത്തി മെഡിക്കല്‍ ടെക്‌നീഷ്ന്‍ ആര്‍.വിനീത്,പൈലറ്റ് സിപി മനുമോഹന്‍ എന്നിവര്‍ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി. വഴിമദ്ധ്യേയുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും പ്രസവം എടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയിലെത്തുകയും ചെയ്തു.ഉടന്‍തന്നെ ആംബുലന്‍സിനുളളില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി 9 മണിയോടെ വിനീതിന്റെ പരിചരണത്തില്‍ ആബുലന്‍സിനുളളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ഉടനെ തന്നെ യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക മാറ്റി. അവസരോചിയായി ഇടപെട്ട് വിദഗ്ദ ചികിത്സ നല്‍കികി അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യവകുപ്പു മന്ത്രി കെകെ ശൈലജടീച്ചര്‍ അഭിനന്ദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *