കൊൽക്കൊത്ത: ബംഗാളി നടി ആര്യ ബാനര്‍ജിയെ (ദേവദത്ത ബാനര്‍ജി, (33 ) ) കൊല്‍ക്കൊത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയസായിരുന്നു. 11-12-2020, വെള്ളിയാഴ്ചയാണ് നടിയെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുജോലിക്കാരി വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തകര്‍ത്തു അകത്ത് കയറിയപ്പോൾ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആര്യയുടെ മൂക്കില്‍ നിന്നും രക്തം വന്നതിന്‍റെ പാടുകള്‍ ഉണ്ടെന്നും ഛര്‍ദ്ദിച്ചിരുന്നതായും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. റൂമില്‍ നിന്നും നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
അപ്പാര്‍ട്ട്മെന്‍റില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു ആര്യ.
ഒരു നായ മാത്രമാണ് കൂടെയുള്ളത്. ആരോടും അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്ന് വീട്ടുജോലിക്കാരി പറഞ്ഞു . വിദ്യാ ബാലന്‍ നായികയായ ഡേര്‍ട്ടി പിക്ചറാണ് ആര്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം .
അന്തരിച്ച സിത്താര്‍ കലാകാരന്‍ നിഖില്‍ ബാനര്‍ജിയുടെ മകളാണ് ആര്യ. ലവ് സെക്സ് ആന്‍ഡ് ദോക എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.


