രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കിരൺ മഹേശ്വരി കൊവിഡ് ബാധിച്ച്‌ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലിരുന്ന ബിജെപി എംഎല്‍എ മരിച്ചു. ബിജെപി നേതാവും രാജസമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) യാണ് മരിച്ചത്.

29 – 11 – 2020 ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. കോവിഡിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

രാജസമന്ദ് മണ്ഡലത്തില്‍നിന്ന് മൂന്നുതവണ കിരണ്‍ മഹേശ്വരി വിജയിച്ചിട്ടുണ്ട്.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പുനിയ, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →