ബീജിങ്: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന ആരോപണവുമായി ചൈന. റഷ്യ, അര്‍ജന്റീന അടക്കം 21 രാജ്യങ്ങളിലെ കയറ്റുമതി സാധനങ്ങളില്‍ കൊവിഡ് സാന്നിധ്യമുണ്ടെന്നും ചൈനീസ് കസ്റ്റംസ് ഓഫിസ് വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ചൈന, ഇന്ത്യയിലെ ബാസു ഇന്റര്‍നാഷണലില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി, കൊറോണ കണ്ടെത്തിയത് ശീതീകരിച്ച കണവ മത്സ്യത്തിലാണെന്നും ഇവര്‍ പറയുന്നു.
ഇത്തരത്തില്‍ കൊറോണ വൈറസിനെ കണ്ടെത്തിയത് ബാസു ഇന്റര്‍നാഷണലില്‍ നിന്നെത്തിയ പാക്കേജിലെ മൂന്ന് സാമ്പിളിലാണ്. തുടര്‍ന്ന് പാക്കറ്റ് തിരിച്ചയക്കുകയും കമ്പനിക്ക് ഒരാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു, എന്നാല്‍ ഒരാഴ്ചയ്ക്കേ ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് അറിയിച്ചതായും വിവരമുണ്ട്.



