വയനാട്: വയനാട് കാട്ടിക്കുളം പനവല്ലി മേഖലയില്‍ നാട്ടുകാരുടെ ജീവന് ഭീഷണിയായി കടുവകള്‍. ഏതാനം ദിവസങ്ങളായി കടുവകള്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി പരാതി. കടുവകള്‍ ബുധനാഴ്ച(18/11/2020) നിരവധി വാഹനങ്ങള്‍ക്കുമുമ്പില്‍ ചാടിയതായും നാട്ടുകാര്‍ പറയുന്നു.
കടുവ ശല്ല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനപാലകരെ തടഞ്ഞ് വച്ചു. ആധുനീക ഉപകരണങ്ങളുമായി വനപാലക സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.

